നാ​യ​ക്കൂ​ട്ടം കു​റു​കെ ചാ​ടി; രണ്ടുപേർക്ക് പ​രി​ക്ക്
Thursday, September 22, 2022 1:13 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഏ​ഴി​മ​ല കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ബ​സ് ഡ്രൈ​വ​ര്‍ തെ​ക്കേ മാ​ണി​യാ​ട്ടെ കെ. ​ല​തീ​ഷി(42)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ തെ​ക്കേ മാ​ണി​യാ​ട്ട് ക​ള​രി​ക്കാ​ല്‍ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ല​തീ​ഷി​നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: നാ​യ​ക്കൂ​ട്ടം കു​റു​കെ ചാ​ടി​യ​തി​നെ​തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് സി​പി​എം പു​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന് പ​രി​ക്ക്. എ​ട​മു​ണ്ട​യി​ലെ മാ​ടി​ക്കാ​ൽ നാ​രാ​യ​ണ​ൻ (53) പ​രി​ക്കേ​റ്റ​ത്. ഇ​ട​ത് കാ​ൽ മു​ട്ടി​ന് പ​രി​ക്കേ​റ്റ നാ​രാ​യ​ണ​ൻ മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. ഉ​ദ​യ​ന​ഗ​ർ - കൊ​ട​വ​ലം റോ​ഡി​ലാ​ണ് അ​പ​ക​ടം. ഒ​രാ​ഴ്ച മു​മ്പ് കൊ​ട​വ​ല​ത്തെ എം​ജ​യ​രാ​ജ​നും നാ​യ കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റി​രു​ന്നു.