ശാ​സ്ത്ര സം​വാ​ദ സ​ദ​സ്
Friday, April 26, 2024 6:19 AM IST
മ​ഞ്ചേ​രി : സു​വ​ര്‍​ണ ലൈ​ബ്ര​റി​യും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മ​ഞ്ചേ​രി യൂ​ണി​റ്റും ചേ​ര്‍​ന്ന് പു​ല്ലൂ​രി​ല്‍ ശാ​സ്ത്ര സം​വാ​ദ സ​ദ​സ് ന​ട​ത്തി.

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശാ​സ്ത്ര​ബോ​ധം ജ​ന​ങ്ങ​ളി​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ശാ​സ്ത്ര സം​വാ​ദ സ​ദ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മം​ഗ​ല​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം.​ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ട് വ​ര്‍​ഷ​വും 11 മാ​സ​വും 17 ദി​വ​സ​വും എ​ടു​ത്ത് അ​ന്ന​ത്തെ ധി​ഷ​ണാ​ശാ​ലി​ക​ളും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളും ച​ര്‍​ച്ച​ചെ​യ്തും വോ​ട്ടി​നി​ട്ടും ത​യ്യാ​റാ​ക്കി​യ​താ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന. അ​ത് ത​ക​ര്‍​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​ര്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജ​യ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ആ​ര്‍​ട്ടി​സ്റ്റ് പി. ​ശ​ശി​പ്ര​കാ​ശ്, വി. ​അ​ഷ​റ​ഫ്, യു. ​ടി. മു​സ്ത​ഫ പ്ര​സം​ഗി​ച്ചു.