പ​ള്ളി​ക്ക​ര​യി​ല്‍ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് സി​പി​എം ഓ​ഫീ​സ് നി​ര്‍​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Tuesday, October 4, 2022 12:57 AM IST
ബേ​ക്ക​ല്‍: പ​ള്ളി​ക്ക​ര​യി​ല്‍ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് വീ​ടെ​ന്ന പേ​രി​ല്‍ അ​നു​മ​തി നേ​ടി സി​പി​എം ഓ​ഫീ​സ് നി​ര്‍​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ല്‍ വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും കെ​ട്ടി​ട​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍​നി​ന്നും 100 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ലു​ള്ള 5.14 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​രം ക​ട​ലോ​ര​ത്തു​നി​ന്നും 500 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ല്‍ വീ​ടൊ​ഴി​കെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ല. നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും ക​ട​ലി​ലേ​ക്ക് 300 മീ​റ്റ​റോ​ളം മാ​ത്ര​മാ​ണ് ദൂ​ര​മു​ള്ള​ത്. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഈ ​നി​ര്‍​മാ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി​യ​പ്പോ​ഴാ​ണ് വീ​ട് നി​ര്‍​മാ​ണ​ത്തി​നെ​ന്ന പേ​രി​ലാ​ണ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. എ​ന്നാ​ല്‍ സി​പി​എ​മ്മി​ന്‍റെ ആ​ദ്യ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​സ​ഫ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള മ​ന്ദി​ര​മാ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ ത​ന്നെ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ഫ​ല​ത്തി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ഓ​ഫീ​സാ​ണ് ഇ​വി​ടെ നി​ര്‍​മി​ക്കു​ന്ന​തെ​ന്നും ര​ണ്ടു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള മു​റി​ക​ളു​ള്‍​പ്പെ​ടെ നി​ര്‍​മി​ക്കു​ന്നു​ണ്ടെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍​നി​ന്നും വ്യ​ത്യ​സ്ത​മാ​യാ​ണ് ബേ​സ്‌​മെ​ന്‍റ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്ന് അ​സി. എ​ന്‍​ജി​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. കെ​ട്ടി​ട​നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ത്തെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ത​ല നേ​തൃ​യോ​ഗം അ​റി​യി​ച്ചു. കെ​പി​സി​സി അം​ഗം ഹ​ക്കീം കു​ന്നി​ല്‍, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, ഹ​നീ​ഫ കു​ന്നി​ല്‍, എം.​പി.​എം.​ഷാ​ഫി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.