മേ​ള​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ള്‍​ക്ക് അ​നു​മോ​ദ​നം
Saturday, November 26, 2022 12:46 AM IST
രാ​ജ​പു​രം: സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലും ഗ​ണി​ത​ശാ​സ്ത്ര, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ലും മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ പു​ഞ്ച​ക്ക​ര ജി​എ​ല്‍​പി സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ​യും എ​സ്എം​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല ഗം​ഗാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡന്‍റ് പ്ര​ദീ​പ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക രാ​ജ​ല​ക്ഷ്മി, സീ​നി​യ​ര്‍ അ​സി​സ്റ്റൻഡ് ശാ​ന്ത​മ്മ ജോ​സ​ഫ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഇ.​കെ.​ ഗോ​പാ​ല​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ ച​ന്ദ്ര​ന്‍, പി​ടി​എ വൈ​സ് പ്ര​സി​ഡന്‍റ് ജാ​സ്മി​ന്‍ മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റോ​യ​ല്‍ ട്രാ​വ​ന്‍​കൂ​ര്‍ ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പ​നി അ​സി.​ മാ​നേ​ജ​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.