കാഞ്ഞങ്ങാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍.സരിത നിര്‍വഹിച്ചു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സുഫിയാന് അഹമ്മദ് മുഖ്യാതിഥിയായി. ആനന്ദാശ്രമം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോണ്‍ ജോണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും രാജപുരം സെന്റ് പയസ് ടെന്ത് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ എയ്ഡ്സ് ദിന സെമിനാറും ബോധവത്കരണ ക്ലാസും നടത്തി.
കള്ളാര്‍ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി.ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സണ്ണി എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.ഡി.ദേവസ്യ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ജെഎച്ച്ഐ ജോബി ജോസഫ്, അഡോളസന്റ് കൗണ്‍സലര്‍ ജീനറ്റ്, ഷാജി ജോസഫ്, പാര്‍വതി, അജോ ജോസ്, സ്നേഹ എന്നിവര്‍ പ്രസംഗിച്ചു.
രാജപുരം: സെന്റ് പയസ് ടെന്ത് കോളേജിലെ വനിതാ സെല്‍ 'മാനിനി'യുടെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മെഴുകുതിരികള്‍ തെളിയിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.ഡി.ദേവസ്യ ആദ്യദീപം തെളിയിച്ച് എയ്ഡ്സ് ദിന സന്ദേശം നല്കി. ഡോ.ഷിജു ജേക്കബ്, എം.ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും ചുവന്ന റിബണ്‍ ധരിച്ച് ചടങ്ങില്‍ പങ്കെടുത്തു.
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് കോളജില്‍ റെഡ് റിബണ്‍ വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ജീവ ചാക്കോ അധ്യക്ഷത വഹിച്ചു. പാണത്തൂര്‍ എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുരൂപ് ശശിധരന് ക്ലാസെടുത്തു. പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ്, ജെഎച്ച്ഐ അനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ് രാജപുരം സിഐ കെ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് അംഗം കെ.എസ്.പ്രീതി, എം.സി.പ്രസീത, ശ്രീലക്ഷ്മി രാഘവന് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട് ടൗണില്‍ എച്ച്ഐവി എയ്ഡ്സ് ബോധവത്കരണ പരിപാടിയും തെരുവുനാടകവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ഡോ.പി.ജെ.കെര്‍ലിന്‍ , ജെഎച്ച്ഐമാരായ വൈ.എസ്.ഷെറിന്, വി.നിരോഷ എന്നിവര്‍ പ്രസംഗിച്ചു.