കാ​സ​ര്‍​ഗോ​ഡ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷം നാ​ളെ മു​ത​ല്‍
Thursday, February 9, 2023 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ യൗ​സേ​പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് നാ​ളെ വൈ​കു​ന്നേ​രം 4.30നു ​വി​കാ​രി ഫാ. ​ജോ​ര്‍​ജ് വെ​ള്ളി​മ​ല കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ജോ​ഷി മാ​പ്പി​ള​പ്പ​റ​മ്പി​ല്‍ കാ​ര്‍​ന​മി​ക​ത്വം വ​ഹി​ക്കും.
ആ​റി​ന് ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​ക ആ​ഘോ​ഷ​വും ക​ലാ​വി​രു​ന്നും. 11നു ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന- ഫാ.​ ആ​ന്‍റ​ണി പൂ​വ​നാ​ട്ട്. ഏ​ഴി​നു സാ​മൂ​ഹ്യ​സം​ഗീ​ത നാ​ട​കം "സ​സ്‌​നേ​ഹം സൗ​ദാ​മി​നി'. സ​മാ​പ​ന​ദി​ന​മാ​യ 12നു ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ ഫാ. ടോം ​ഓ​ലി​ക്ക​രോ​ട്ട്. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്.