പുനലൂര്‍: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ പുനലൂര്‍ മണ്ഡലം വരവേറ്റു.
ഇന്നലെ പുനലൂര്‍ ഉള്‍പ്പെടെയുളള കിഴക്കന്‍ മേഖലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ അവഗണിച്ചു കൊണ്ടായിരുന്നു പുനലൂര്‍ മണ്ഡലത്തിലെ എന്‍.കെ. പ്രേമചന്ദ്രന്റെ സ്വീകരണ പരിപാടി. നൂറ്കണക്കിന് വോട്ടര്‍മാര്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.
സ്ഥാനാര്‍ഥിക്ക് എല്ലാവരുടെയും മുഖങ്ങള്‍ പരിചിതമായിരുന്നു. ചെന്നപാടെ കാത്തു നിന്ന വോട്ടര്‍മാരെ കാണുന്നതിനും സംസാരിക്കുന്നതിനും സമയം കണ്ടെത്തി. കൈകുഞ്ഞുങ്ങളുമായി വന്ന മാതാപിതാക്കള്‍, വ്യദ്ധ മാതാപിതാക്കള്‍ തൊഴിലാളികള്‍ അങ്ങനെ നീളുന്ന ഒരു നിര. സ്ഥാനാര്‍ഥിയെ കാണുവാന്‍ അവേശം അലയടങ്ങാതെ അവിടെ എത്തിചേര്‍ന്നിരുന്നു. കൊച്ചു കട്ടികള്‍ കൈയില്‍ കരുതിയിരുന്ന റോസാപൂക്കള്‍, ഷാളുകള്‍, മാലകള്‍ തുടങ്ങിയവ സ്ഥാനാര്‍ഥിയെ സന്തോഷപൂര്‍വം അണിയിക്കുന്നുണ്ടായിരുന്നു. സ്ഥാനാര്‍ഥി കൊച്ചുകുട്ടികളുടെ ഉപഹാരങ്ങള്‍ സ്വീകരിക്കുകയും അവരോട് കുശലാന്വേഷങ്ങള്‍ നടത്തുകയും ചെയ്തു. തെന്മല ഉറുകുന്ന് മേഖലയിലെ തൊഴിലാളികള്‍ സ്ഥാനാര്‍ഥിയുമായി സംവദിക്കുന്നതിനും സ്വീകരിക്കുന്നതിനുമെത്തിയിരുന്നു.
ഇതിനിടെ പൈലറ്റ് വാഹനത്തിലെ പ്രാസംഗികര്‍ അടുത്ത സ്വീകരണ സ്ഥലത്തക്ക് കടന്നു പോയി. പിന്നെ സ്ഥാനാര്‍ഥിയുടെ ഊഴമായിരുന്നു. അവിടെ കൂടിയിരുന്ന മുഴുവന്‍ ആളുകളെയും കൈയില്‍ എടുത്തു കൊണ്ട് പ്രസംഗിലേയ്ക്ക് കടന്നു.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ പാര്‍ലമെന്റംഗം എന്നുളള നിലയില്‍ തൊഴിലാളി സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍, സ്വകാര്യ ബില്ലുകളില്‍ കൊണ്ടു വന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാം ഹ്രസ്വമായി സംസാരിച്ചു. ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത മറ്റ് കാര്യങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ചെയ്യാമെന്ന് ഉറപ്പ് ബാക്കിവച്ച് പ്രസംഗം അവസാനിപ്പിച്ചു.
സ്ഥാനാര്‍ഥിയോടൊപ്പം ഇടവനശ്ശേരി സുരേന്ദ്രന്, ഭാരതീപുരം ശശി, കുളത്തുപ്പുഴ സലീം, എം. നാസര്ഖാന്, ഏരൂര്‍ സുബാഷ്, നെല്‍സണ്‍ സെബാസ്റ്റ്യന്‍, ശശിധരന്, സഞ്ജയ്ഖാന്‍, ഇടമണ്‍ വര്‍ഗീസ്, സഞ്ജു കുമാരി, സലീല്‍, ഷെഫീക്ക്, ഷിബു, മോഹനന്, തുടങ്ങിയര്‍ ഉണ്ടായിരുന്നു.