ചാത്തന്നൂർ: ശാസ്ത്രപുരോഗതിയിൽ അധിഷ്ഠിതമായ വൈജ്ഞാനിക സമൂഹം വികസിക്കുമ്പോഴും പാടെ നിരാഹരിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ചാതുർവരണ്യ ശ്രമങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് കഥാകൃത്ത് പി.എൻ .ഗോപികൃഷ്ണൻ.
അക്ഷര സ്നേഹവും ചിന്താശേഷിയും പ്രതികരണ പ്രതിബദ്ധതയും കൈമുതലായുള്ള സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ഗ്രന്ഥശാല പ്രവർത്തകരും ഇതിനെതിരെ ജാഗ്രതയോടെ രംഗത്ത് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉളിയനാട് കെ .പി .ഗോപാലൻ ഗ്രന്ഥശാലയിൽ നടന്ന ചാത്തന്നൂർ കലാസാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാരിപ്പള്ളി ശ്രീകുമാർ അധ്യക്ഷനായിരുന്നു.
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്കെ .ബി. മുരളി കൃഷ്ണൻ, സെക്രട്ടറി സി .സുകേശൻ എന്നിവർ പ്രതിഭകളെ ആദരിച്ചു. ഹാന്റക്സ് ചെയർമാൻ എൻ. രവീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപു, നേതൃസമിതി കൺവീനർ ദീപക്, പി .ബിനു, വിശ്വംഭരൻ, സുനിൽ, ആർ. അനിൽകുമാർ, റ്റി.ആർ .ദിപുഎന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സുജി ചാത്തന്നൂർ ,മണിക്കുട്ടി, ആർട്ടിസ്റ്റ് ബിജു, അനു അനീഷ്, വിനിത, ഗംഗ എന്നിവരെ ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ കവിയരങ്ങ്, ദക്ഷ ഗ്രൂപ്പ് ഓഫ് ആർട്സിന്റെ കലാപരിപാടികൾ ഉണ്ടായിരുന്നു.