നവീകരിച്ച മദ്ബഹയുടെ കൂദാശ കർമം നടത്തി
Sunday, April 21, 2024 5:35 AM IST
പു​ന​ലൂ​ർ: സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച മ​ദ്ബ​ഹ​യു​ടെകൂ​ദാ​ശാ​ക​ർ​മംനി​ർ​വഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​നം സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലി​ത്ത ,പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ്റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കൂ​ദാ​ശാ ക​ർ​മംനി​ർ​വഹി​ച്ചു.

ഫാ.​ജോ​സ​ഫ് വ​ള്ളി​യാ​ട്ട്,ദീ​പി​കചീ​ഫ്എ​ഡി​റ്റ​ർ റ​വ.​ഡോ.ജോ​ർ​ജ് കു​ടി​ലി​ൽ ,ഫാ.​സി​റി​ൽ ,ഫാ.​ര​ഞ്ജി ,വി​കാ​രി ജ​ന​റ​ൽ ഫാ.​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ ,ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ റ​വ.​ഡോ. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ,ഫാ.​ജോ​ബി​ൻ ക​റു​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​ജോ​സ​ഫ് വ​ള​ളി​യാ​ട്ടി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ​യും മ​ദ്ബ​ഹ​യു​ടെ കൂ​ദാ​ശാക​ർ​മത്തി​ന്‍റെയും ഭാ​ഗ​മാ​യികൃ​ത​ജ്ഞ​താ സ​മ്മേ​ള​ന​വും ന​ട​ന്നു.

​പു​ന​ലൂ​ർ ബി​ഷ​പ്റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ശി​ർ​വാ​ദക​ർമത്തി​ലുംസ​മ്മേ​ള​ന​ത്തി​ലും ഫാ.​ഡോ. ജോ​ൺ .സി .​സി ,ട്ര​സ്റ്റി. ഡോ.അ​നുജോ​ർ​ജ്,റ​ജിപൊ​ന്നാ​റ,സി​സ്റ്റ​ർ പ്ര​തി​ഭ ,ജ്യോ​തി ,ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ,വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു. ജി​ല്ല​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും മീ​റ്റിം​ഗി​ലും കൂ​ദാ​ശാ ക​ർമത്തി​ലും പ​ങ്കെ​ടു​ത്തു. നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.