രാ​ഹു​ൽ​ഗാ​ന്ധി നാ​ളെ ഭ​ര​ണി​ക്കാ​വി​ൽ
Sunday, April 21, 2024 5:35 AM IST
കൊ​ട്ടാ​ര​ക്ക​ര:​മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി നാ​ളെ രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണി​ക്കാ​വി​ലെ​ത്തും.
ഉ​ച്ച​യ്ക്ക് 1 30ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ചാ​വ​ക്കാ​ട് ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം വൈ​കുന്നേരം നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും .

അ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ ഭ​ര​ണി​ക്കാ​വ് ബ​സേ​ലി​സ് കോ​ളജ് ഗ്രൗ​ണ്ടി​ൽ വ​ന്നി​റ​ങ്ങും. 4.45ന് ​ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള സി​നി​മ പ​റ​മ്പി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. കൊ​ടി​ക്കു​ന്ന​ലി​നു വേ​ണ്ടി 45 മി​നി​റ്റ് ചെ​ല​വ​ഴി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി,ആ​റി​ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കു​ന്ന അ​ദ്ദേ​ഹം രാ​ത്രി അ​വി​ടെ ത​ങ്ങും.