ഏ​രൂ​ര്‍ തൃ​ക്കോ​ യി​ക്ക​ല്‍ ​മ​ഹാ​ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, April 21, 2024 11:22 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ തൃ​ക്കോ​യി​ക്ക​ല്‍ ​മ​ഹാ​ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് പാ​ല്‍​പാ​യ​സ പൊങ്ക​ാല​യോ​ടെ തു​ട​ക്ക​മാ​യി. ഇന്നലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി തേ​വ​ര്‍​കോ​ട്ട്‌ മ​ഠം ക​ണ്ണ​ന്‍ പോ​റ്റി പ​ണ്ടാ​ര​യ​ടു​പ്പി​ല്‍ അ​ഗ്നി​പ​ക​ര്‍​ന്ന​തോ​ടെ​യാ​ണ് പാ​ല്‍​പാ​യ​സ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പൊ​ങ്കാ​ല​യി​ല്‍ പ​ങ്കെ​ടു​ത്തു.

ഒന്പതോടെ െ പാ​ങ്കാ​ല നി​വേ​ദ്യം ന​ട​ന്നു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ര്‍​ബു​ദ രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം, നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം, ഉ​പ​ജീ​വ​ന മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ പ​ശു​ക്കി​ടാ​രി വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പി.​ജി പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റും ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റുമാ​യ ജി.​അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ത്സ​വ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി ​ബി​നു രാ​ജ്, പ്ര​സി​ഡ​ന്‍റ് എം. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ക​ണ്‍​വീ​ന​ര്‍ ജി. ​രാ​ജേ​ഷ്‌, വ​നി​താ സ​ബ്ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ വി. ​രാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇന്ന് രാത്രി ഏ​ഴോടെ​യാ​ണ് ഉ​ത്സ​വ കൊ​ടി​യേ​റ്റം. പ​ത്തു​ദി​വ​സ​ങ്ങ​ളാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന് 30-ന് ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യും തു​ട​ര്‍​ന്നു​ള്ള പൂ​ര​ത്തോ​ടെ​യു​മാ​കും സ​മാ​പ​ന​മാ​കു​ക. ഗ​ജ​മേ​ള​യി​ല്‍ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗ​ജ​വീ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കും.