നി​ർ​ധ​ന കു​ടും​ബ​ത്തി​ന് അ​മ്മ വീ​ട് താ​ക്കോ​ ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Sunday, April 21, 2024 11:22 PM IST
ചാ​ത്ത​ന്നൂ​ർ : ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​നൊ​രു അ​മ്മ​വീ​ട് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മിച്ചു ന​ൽ​കി​യ അ​മ്മ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ക​ർ​മം ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​ച്ച് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ് .സ​ന്തോ​ഷ് കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു.

ട്ര​സ്റ്റി​ന് ല​ഭി​ച്ച ഇ​രു​ന്നു​റ്റി​യ​ൻ​പ​ത് അ​പേ​ക്ഷ​ക​ളി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട , പാ​രി​പ്പ​ള്ളി തെ​റ്റി​ക്കു​ഴി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ചി​ദം​ബ​ര​ൻ ആ​ചാ​രി - ഉ​ഷ അ​മ്മാ​ൾ ദ​മ്പ​തി​ക​ൾ​ക്കാ​ണ് ട്ര​സ്റ്റ് വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്.

ഉ​ഷ അ​മ്മാ​ൾ ഹൃ​ദ​യ ശ​സ്ത്ര ക്രി​യ ക​ഴി​ഞ്ഞ വ്യ​ക്തി​യാ​ണ്.​ലോ​ട്ട​റി വി​ല്പ​ന​യി​ലൂ​ടെ ചി​ദം​ബ​ര​ൻ ആ​ചാ​രി​ക്ക് ല​ഭി​ക്കു​ന്ന തു​ച്ഛ​വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. ഏ​ക മ​ക​ളാ​യി​രു​ന്ന സ​ജി​നി​യെ അ​ഞ്ചു വ​ർ​ഷം മു​മ്പ് മ​ദ്യ​പാ​നാ​യ ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്നു.

മ​ക​ളു​ടെ ര​ണ്ടു പെ​ൺ​മ​ക്ക​ളും ഇ​പ്പോ​ൾ ഇ​വ​രോ​ടൊ​പ്പം ആ​ണ് താ​മ​സി​ക്കു​ന്ന​ത് .അ​തി​ൽഒ​രു കു​ട്ടി രോ​ഗാ​വ​സ്ഥ​യി​ലു​മാ​ണ്.

ന​ട​യ്ക്ക​ൽ ആ​ലു​വി​ള ഭാ​ഗ​ത്ത് വ​സ്തു വാ​ങ്ങി 13 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ് .സ​ന്തോ​ഷ് കു​മാ​ർ ഇ​വ​ർ​ക്ക് അ​മ്മ​വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്.​

ച​ട​ങ്ങി​ൽ എ​സ്. പ്ര​സേ​ന​ൻ,ന​ട​യ്ക്ക​ൽ മു​ര​ളി, രാ​ജ​ൻ കു​റു​പ്പ്, സ​ത്താ​ർ പാ​രി​പ്പ​ള്ളി, ദീ​പ, ജ​യ​പ്ര​കാ​ശ് ,വി​ജ​യ​ൻ കു​റു​പ്പ് , തു​ള​സീ​ധ​ര​ക്കു​റു​പ്പ്, ക്ലാ​സി​ക്ക​ൽ സ​ന്തോ​ഷ്, ദാ​സ്, ശ്രീ​ജ സ​ന്തോ​ഷ്, സി​ന്ധു ശ്രീ​കു​മാ​ർ, ട്ര​സ്റ്റ് കോ​ർ​ഡി​നേ​റ്റ​ർ വേ​ണു സി ​കി​ഴ​ക്ക​നേല ,​ര​ക്ഷാ​ധി​കാ​രി ക​ബീ​ർ പാ​രി​പ്പ​ള്ളി,തു​ട​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​രും ല​യ​ൺ​സ് ക്ല​ബ്, റോ​ട്ട​റി ക്ല​ബ് ,ജെ ​സി ഐ ,​സം​സ്കാ​രി​ക ക്ല​ബുക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.