കോ ൺഗ്രസ്, കമ്യൂണിറ്റ് കക്ഷികൾ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു കെ.അണ്ണാമലൈ
Sunday, April 21, 2024 11:22 PM IST
കൊ​ല്ലം: കോ​ണ്‍​ഗ്ര​സ്-​ക​മ്യൂ​ണി​സ്റ്റ് ക​ക്ഷി​ക​ള്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി​ജെ​പി ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ണ്ണാ​മ​ലൈ.

കൊ​ല്ലം ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം കൊ​ല്ല​ത്ത് ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്കു ശേ​ഷം പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ണ്‍​ഗ്ര​സും ക​മ്യൂ​ണി​സ്റ്റും ഡി​എം​കെ​യു​മെ​ല്ലാം ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രേ പാ​ത​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ്. ഇ​രു​ക​ക്ഷി​ക​ളെ​യും കൂ​ട്ടാ​ളി​ക​ള്‍ എ​ന്നു പ​റ​യു​ന്ന​തി​ലും ന​ല്ല​ത് ക​ള്ള​ക്കൂ​ട്ടാ​ളി​ക​ള്‍ എ​ന്നു പ​റ​യു​ന്ന​താ​ണ്. ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രാ​ണി​വ​ര്‍.

വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സി​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ക​മ്യൂ​ണി​സ്റ്റി​നും ക​മ്യൂ​ണി​സ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ കോ​ണ്‍​ഗ്ര​സി​നും വോ​ട്ട് ചെ​യ്യു​മ്പോ​ള്‍ ഇ​വി​ടെ ക​മ്യൂ​ണി​സ്റ്റി​ന്‍റെ ഒ​രു പ​കു​തി​യാ​യ റെ​വ​ല്യൂ​ഷ​ന​റി പാ​ര്‍​ട്ടി​ക്ക് കോ​ണ്‍​ഗ്ര​സു​കാ​ര്‍ വോ​ട്ട് ചെ​യ്യു​ന്നു. ഇ​തി​ല്‍ സ​ത്യ​വും ന്യാ​യ​വു​മു​ണ്ടോ​യെ​ന്ന് അ​ണ്ണാ​മ​ലൈ ചോ​ദി​ച്ചു.

കൊ​ല്ല​ത്തു നി​ന്ന് മൂ​ന്നു​ത​വ​ണ എം​പി​യാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ ക​ശു​വ​ണ്ടി​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കി കൊ​ല്ല​ത്തെ മാ​റ്റു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 90 ശ​ത​മാ​നം ഫാ​ക്ട​റി​ക​ളും അ​ട​ച്ചു​പൂ​ട്ടി. കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ലെ ഹെ​ലി​പ്പാ​ഡി​ല്‍ എ​ത്തി​യ അ​ണ്ണാ​മ​ലൈ​യെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍, ലോ​ക്‌​സ​ഭ ഇ​ന്‍​ചാ​ര്‍​ജ് കെ.​സോ​മ​ന്‍, യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ് താ​മ​ര​ക്കു​ളം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് ക​ട​പ്പാ​ക്ക​ട സ്പോ​ര്‍്ട്സ് ക്ല​ബി​ന് മു​ന്നി​ല്‍ നി​ന്ന് അ​ല​ങ്ക​രി​ച്ച തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ അ​ണ്ണാ​മ​ലൈ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. ​കൃ​ഷ്ണ​കു​മാ​റും റോ​ഡ് ഷോ​ ന​ട​ത്തി. ചി​ന്ന​ക്ക​ട​യി​ല്‍ സ​മാ​പി​ച്ച റോ​ഡ് ഷോ​യി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ത്തു നി​ന്ന ജ​ന​ങ്ങ​ള്‍ പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് അ​ണ്ണാ​മ​ലൈ​യെ​യും കൃ​ഷ്ണ​കു​മാ​റി​നെ​യും സ്വീ​ക​രി​ച്ച​ത്.

ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​ജി. ശ്രീ​കു​മാ​ര്‍, ആ​ര്‍. സു​രേ​ന്ദ്ര​നാ​ഥ്, ശ​ശി​ക​ലാ​റാ​വു, മോ​ന്‍​സി​ദാ​സ്, കൃ​പാ​വി​നോ​ദ്, ആ​ര്‍.​കെ. രാ​ധാ​ക്യ​ഷ്ണ​ന്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സെ​ക്യൂ​ല​ര്‍ ക​ല്ല​ട ദാ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​ആ​ര്‍. അ​ഭി​ലാ​ഷ്, സാം​രാ​ജ്, ഒ​ബി​സി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പ​പ്പാ​ടി, ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​മ്പു​ഴ, യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ്, മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ എ​ന്നി​വ​ര്‍ റോ​ഡ് ഷോ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.