പുനലൂർ ബിഷപ് ഹൗസിൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി
Sunday, April 21, 2024 11:22 PM IST
പു​ന​ലൂ​ർ: രൂ​പ​ത​യി​ലെ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച യു​വ​വൈ​ദി​ക​ർ​ക്ക് വേ​ണ്ടി “പൗ​രോ​ഹി​ത്യ​ജീ​വി​ത​വും തു​ട​ർ പ​രി​ശീ​ല​ന​വും “ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഏ​ക​ദി​ന സെ​മി​നാ​ർ പു​ന​ലൂ​ർ ബി​ഷ​പ്ഹൗ​സി​ൽ ന​ട​ന്നു.പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽവൈ​ദി​ക​ർ ജ്വ​ലി​ക്കു​ന്ന ഹൃ​ദ​യ​വും ച​ലി​ക്കു​ന്ന പാ​ദ​ങ്ങ​ളും ഉ​ള്ള​വ​രാ​യി​രി​ക്ക​ണമെ​ന്ന് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.പു​ന​ലൂ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ൽമോ​ൺ.​സെ​ബാ​സ്റ്റ്യ​ൻ വാ​സ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.റ​വ .ഫാ​. ജോ​നാ​ദ് ക​പ്പു​ച്ചി​യ​ൻ,റ​വ .ഫാ​. ബേ​ണി ക​പ്പു​ച്ചി​യ​ൻ, റ​വ .ഡോ.​റോ​യി ബി. ​സിം​സ​ൺ , റ​വ ഡോ.​ക്രി​സ്റ്റി ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന 30 യു​വ വൈ​ദി​ക​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.സെ​മി​നാ​റി​ന്‍റെവി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് സെ​മി​നാ​ർ സ​മാ​പി​ച്ചു.