രാ​ജ്യം​നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സി​പി​എമ്മിന് ​ക​ഴി​യി​ല്ല: ഷി​ബു ബേ​ബി​ജോ​ ൺ
Tuesday, April 23, 2024 12:22 AM IST
ചാ​ത്ത​ന്നൂ​ർ : പൗ​ര​ത്വ ബി​ല്ല് ഉ​ൾ​പ്പെ​ടെ രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സി​പി​എം ന് ​ക​ഴി​യി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​രം നി​ല​നി​ർ​ത്താ​നും നി​ല​നി​ൽ​പി​നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് അ​വ​രെ​ന്നും ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ വി​ധി​യെ​ഴു​താ​നു​ള്ള അ​വ​സ​ര​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും നാ​ടി​നും വേ​ണ്ടി അ​ഹോ​രാ​ത്രം ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് വീ​ണ്ടും നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദി​ച്ച​ന​ല്ലൂ​ർ പു​ന്ന​വി​ള​താ​ഴ​തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് ആ​ദി​ച്ച​ന​ല്ലൂ​ർ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ജി സാ​മു​വ​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു.​ കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു, ആ​ർ​എ​സ്പി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​ജ​യ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​ശ്രീ​ലാ​ൽ, സി​സി​ലി സ്റ്റീ​ഫ​ൻ, ബ്‌​ളോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ, കോ​ൺ ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, യു​ഡി​എ​ഫ് സെ​ൻ​ട്ര​ൽ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ലു. വി.​ദാ​സ്, മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പ്ലാ​ക്കാ​ട് രാ​ജീ​വ്, കെ.​സു​ജ​യ്കു​മാ​ർ, ശ്യാം ​മോ​ഹ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​സി​ന്ധു​വി​നോ​ദ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലാ​ലി​രാ​ജി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടും​ബ സം​ഗ​മ​ത്തി​ൽ മ​ഹി​ളാ കോ​ൺ ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ഷാ സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര ക​ളി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.