ബൂ​ത്ത് മാ​റി വോ​ ട്ടു ചെ​യ്തു; യ​ഥാ​ര്‍​ഥ വോ​ ട്ട​ര്‍ ടെ​ന്‍​ഡര്‍ വോ​ ട്ടു ചെ​യ്തു
Friday, April 26, 2024 11:02 PM IST
ച​വ​റ : നീ​ണ്ട​ക​ര​യി​ല്‍ ബൂ​ത്ത് ഏ​ജ​ന്‍റാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ബൂ​ത്ത് മാ​റി വോ​ട്ടു ചെ​യ്ത​താ​യി പ​രാ​തി.​നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ അ​ര​യ സേ​വാ സ​മാ​ജം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. 118ാം നന്പർ ബൂ​ത്തി​ലെ ആ​ശാ പ​ല്ലാ​ടി​ക്ക​ല്‍ ത​ന്‍റെ സ​മ്മ​തി​ദാ​നാ​വ​കാ​ശം ചെ​യ്യാ​നാ​യി രാ​വി​ലെ ബൂ​ത്തി​ലെ നീ​ണ്ട നി​ര​യി​ല്‍ സ്ഥാ​നം പി​ടി​ച്ചു.

ആ​ശ​യു​ടെ ഊ​ഴ​മാ​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ശ പ​ല്ലാ​ടി​ക്ക​ലി​ന്‍റെ വോ​ട്ട് മ​റ്റൊ​രാ​ള്‍ ചെ​യ്ത​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 118- ലെ ​ബൂ​ത്ത് ഏ​ജ​ന്‍റാ​യ ആ​ശ സ​ജീ​വാ​ണ് ബൂ​ത്ത് ന​മ്പ​ര്‍ 119-ല്‍ ​ചെ​യ്യേ​ണ്ട വോ​ട്ട് മാ​റി 118-ല്‍ ​ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത് .സം​ഭ​വം എ​ല്‍ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റെ​ടു​ത്തു.

ഒ​ടു​വി​ല്‍ യ​ഥാ​ര്‍​ഥ വോ​ട്ട​റാ​യ ആ​ശ പ​ല്ലാ​ടി​ക്ക​ല്‍ ടെ​ന്‍​ഡ​ര്‍ വോ​ട്ടു ചെ​യ്തു മ​ട​ങ്ങി. 119-ലെ ​ബൂ​ത്ത് ഏ​ജ​ന്‍റാ​യ ആ​ശ സ​ജീ​വ് 118-ലാ​ണ് ബൂ​ത്തേ​ജ​ന്‍റായി ഇ​രു​ന്ന​ത്. ആ​ശ​യു​ടെ ബൂ​ത്ത് ഏ​ജ​ന്‍റിന്‍റെ രേ​ഖ​ക​ളി​ല്‍ 118- എ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഇ​ത് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​റ്റി​യ വീ​ഴ്ച​യാ​ണ​ന്നും അ​തൊ​ടൊ​പ്പം 118-ല്‍ ​ഇ​രു​ന്ന മ​റ്റ് ര​ണ്ട് മു​ന്ന​ണി​യി​ലെ ഏ​ജ​ന്‍റുമാ​ര്‍​ക്കും ഇ​ത​റി​യാ​മാ​യി​രു​ന്നി​ട്ടും അ​ന്നേ​രം ത​ര്‍​ക്കി​ക്കാ​തെ മൗ​നം പൂ​ണ്ടി​രു​ന്ന​ത് ഒ​രു പെ​ണ്‍​കു​ട്ടി​യെ അ​വ​ഹേ​ളി​ക്കാ​നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

വോ​ട്ടു ചെ​യ്ത​തി​നു ശേ​ഷം മാ​ത്ര​മാ​ണ് മ​റ്റ് മു​ന്ന​ണി​യി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക തെ​റ്റ് മ​ന​സി​ലാ​ക്കി 119 ാം ​ബൂ​ത്തി​ൽ പോ​യി വോ​ട്ടും​ചെ​യ്യുമായിരുന്നെന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​വി​ഴ​പ്പ​റ​മ്പി​ല്‍ പു​ഷ്പ​രാ​ജ​ന്‍ പ​റ​ഞ്ഞു.​ബൂ​ത്തേ​ജ​ന്‍റാ​യി നി​യ​മി​ക്കു​ന്ന​വ​രു​ടെ വോ​ട്ടേ​ഴ്‌​സ് ലി​സ​റ്റ് പ​രി​ശോ​ധി​ച്ച് ഏ​ത് ബൂ​ത്തി​ലെ​യാ​ണെന്ന് മ​ന​സി​ലാ​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രും തെ​റ്റു​കാ​രാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ള്ള വോ​ട്ടു ചെ​യ്തുവെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ല്‍​കു​മെ​ന്ന് എ​ല്‍ഡിഎ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.