കൊല്ലം : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലംഅവധിക്കാല സർഗാത്മക ക്യാമ്പിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് പടിഞ്ഞാറുവശമുള്ള സബർമതി ഗ്രന്ഥശാലയിൽതുടക്കമായി .വ്യക്തിത്വ വികസനം,നേതൃപഠനം,ജീവിത നൈപണി പരിശീലനം,പ്രസംഗ പരിശീലനം,കൗമാരാരോഗ്യ വിദ്യാഭ്യാസം,പഠന യാത്ര,പ്രമുഖരുമായുള്ള മുഖാമുഖം,ഒറിഗാമി, നാട്ടുകൂട്ടം,ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി. മുരളീകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സുനിൽജി, സാദിഖ്,അനിൽ കിഴക്കടത്ത്, ബി . ഉണ്ണി,സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് സലിംഖാൻ,ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ പങ്കെടുത്തു.
വിവിധ വിഷയങ്ങളിൽ ബിജു മാവേലിക്കര, ബിജു തുറയിൽകുന്ന് എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് 29 ന് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.