ക​രി​വ​ണ്ട് ശ​ല്യം രൂ​ക്ഷം; പൊ​ റു​തി​മു​ട്ടി നാ​ട്ടു​കാ​ര്‍
Sunday, April 28, 2024 6:32 AM IST
അ​ഞ്ച​ല്‍ : ചൂ​ട് കൂ​ടി​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​രി​വ​ണ്ടു​ക​ളു​ടെ ശല്യം അ​തി​രൂ​ക്ഷ​മാ​യി. അ​ഞ്ച​ല്‍, അ​ല​യ​മ​ണ്‍, കു​ള​ത്തു​പ്പു​ഴ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​രൂ​ക്ഷ​മാ​യ രീ​തി​യി​ല്‍ ക​രി​വ​ണ്ടു​ക​ള്‍ പ​ട​രു​ന്ന​തോ​ടെ പ​ല​രും വീ​ടു​ക​ള്‍ വി​ട്ട് മ​റ്റി​ട​ങ്ങ​ളി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ാമ​സി​ക്കു​ക​യാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഇ​വ​യു​ടെ ശ​ല്യംഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യ​ധി​കം രൂ​ക്ഷ​മാ​കു​ന്ന​ത് ഇ​പ്പോ​ഴാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ചെ​റി​യ​കു​ട്ടി​ക​ള്‍ ഉ​ള്ള വീ​ടു​ക​ളി​ലാ​ണ് പ്ര​യാ​സം ഏ​റെ​യും.

വീ​ടു​ക​ളി​ല്‍ അ​ടു​ക്ക​ള ഉ​ള്‍​പ്പ​ടെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ക​രി​വ​ണ്ട് നി​റ​യു​ന്ന​തോ​ടെ ആ​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നോ ക​ഴി​ക്കു​ന്ന​തി​നോ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ. താ​ല്‍​ക്കാ​ലി​ക​മാ​യി ചി​ല പൊ​ടി​ക്കൈ​ക​ള്‍ ഉ​ണ്ടെ​ന്നൊ​ഴി​ച്ചാ​ല്‍ ഇ​വ​യെ പൂ​ര്‍​ണമാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളി​ലും മേ​ല്‍​ക്കൂ​ര​കളിലും ​ ക​രി​വ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. തൂ​ത്തു​കൂ​ട്ടി തീ​യി​ട്ടാ​ലും അ​ടു​ത്ത ദി​വ​സം അ​തി​ന്‍റെ ഇ​ര​ട്ടി​യാ​യി ഇ​വ വീ​ണ്ടും എ​ത്തു​ക​യാ​ണ്.

ക​രി​വ​ണ്ട് ശ​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​യി ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണമെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം