വോ​ ട്ടിം​ഗ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി ; ഫ​ല​പ്ര​ഖ്യാ​പ​നം​വ​രെ വോ​ ട്ടു​ക​ള്‍ സു​ര​ക്ഷി​തം : ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, April 28, 2024 6:32 AM IST
കൊ​ല്ലം :ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

ഫ​ല​പ്ര​ഖ്യാ​പ​ന​ദി​നം​വ​രെ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ യ​ന്ത്ര​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. സെ​യി​ന്റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ യ​ന്ത്ര​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​മാ​യി സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി സീ​ല്‍ ചെ​യ്ത ശേ​ഷ​മാ​ണ് അ​റി​യി​പ്പ്. ഏ​ഴു മ​ണ്ഡ​ല​ങ്ങ​ള്‍​ക്കു​മാ​യി 29 സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 5.30ന് ​മോ​ക്‌​പോ​ളിം​ഗോ​ടെ തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇന്നലെ സെ​യി​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ ഒ​രു സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​ടേ​യും എ​ല്‍ഡി​എ​ഫ്, യുഡി​എ​ഫ്, ബി​ജെപി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടേ​യും തെര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക​ന്‍ അ​ര​വി​ന്ദ് പാ​ല്‍ സിം​ഗ് സ​ന്ധു​വി​ന്‍റെയും അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ്‌​ക്രൂ​ട്ടി​നി​യോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യ​ത്. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യാ​ണ് യ​ന്ത്ര​ങ്ങ​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം കൂ​ടി​യാ​യ സ്‌​കൂ​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത്. തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് പൊ​തു നി​രീ​ക്ഷ​ക​ന്‍ വി​ല​യി​രു​ത്തി.

അ​വ​സാ​ന​വ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും പ​രി​ശോ​ധ​നാ​യോ​ഗ​ത്തി​ലും ഏ​ഴു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ വി​വേ​ക് കു​മാ​ര്‍, തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജേ​ക്ക​ബ് സ​ഞ്ജ​യ് ജോ​ണ്‍, എ ​ഡി എം ​സി. എ​സ്. അ​നി​ല്‍, മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.