ആ​ന്‍റോ​യു​ടെ മ​ണ്ഡ​ല​പ​ര്യ​ട​നം ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും
Wednesday, April 24, 2024 4:18 AM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റണി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും. ഇ​ന്ന് ഉ​ച്ച​വ​രെ അ​ടൂ​ര്‍ ബ്ലോ​ക്കി​ലാ​ണ് പ​ര്യ​ട​നം. രാ​വി​ലെ ഏ​നാ​ത്ത്് കൈ​ത​പ്പ​റ​മ്പി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ റോ​ഡ്‌​ഷോ​യി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും ആ​ന്‍റോ പ​ങ്കെ​ടു​ക്കും.

എ​ല്‍​ഡി​എ​ഫും എ​ന്‍​ഡി​എ​യും ചേ​ര്‍​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്നും അ​തി​നെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും ആന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

ഇ​ന്ന​ലെ പാ​റ​ത്തോ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി ന​മ്പു​ടാ​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.