പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട് ചെ​യ്ത് ആ​ന്‍റോ ആ​ന്‍റ​ണി
Saturday, April 27, 2024 3:21 AM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ ബൂ​ത്തി​ൽ​ കു​ടും​ബസ​മേ​തം എ​ത്തി വോ​ട്ട് ചെ​യ്തു. ഭാ​ര്യ ഗ്രേ​സ്, മ​ക്ക​ളാ​യ മെ​റി​ൻ, കെ​വി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ആ​ന്‍റോ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു വോ​ട്ട്. ഇ​രു​വ​രും രാ​വി​ലെ വോ​ട്ട് ചെ​യ്‌​ത​ശേ​ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​ലെ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു. ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ്, മാ​താ​വ് റോ​സ​മ്മ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്ത​ത്. മ​ക​ൾ അ​ന്ന, സ​ഹോ​ദ​രി വി​ദ്യ എ​ന്നി​വ​രും വീ​ണ​യ്ക്കൊ​പ്പം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ഭാ​ര്യ സി. ​ഷെ​ർ​ളി ബാ​യി , മ​ക്ക​ൾ അ​മൃ​ത,അ​നു​ജ എ​ന്നി​വ​ർ അ​ടൂ​ർ ടൗ​ൺ യു​പി​എ​സി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ഇ​തേ സ​മ​യം ത​ന്നെ ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശും അ​ടൂ​ർ ടൗ​ൺ യു​പി​എ​സി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ സീ​ത​ത്തോ​ട് വാ​ലു​പാ​റ സ്കൂ​ളി​ലും പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ റാ​ന്നി വൈ​ക്കം യു​പി സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ​മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ പ​ന്ത​ളം എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു. മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​വ​ല്ല എ​സ്‌സി​എ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ലും തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് ഡ​യ​റ്റി​ലെ ബൂ​ത്തി​ലും വോ​ട്ട് ചെ​യ്തു.

പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി‌​യോ​സ്, മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം എ​ന്നി​വ​ർ പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് എം​എ​സ് സി ​എ​ൽ​പി സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.