പൂ​വ​ത്തൂര്‍ പ​ടി​ഞ്ഞാ​റ് പു​ത്ത​ന്‍ പ​ള്ളി​യോ​ടം മ​ല​ര്‍​ത്ത​ല്‍ക​ർ​മം നാ​ളെ
Saturday, April 27, 2024 3:21 AM IST
കോ​ഴ​ഞ്ചേ​രി: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പൂ​വ​ത്തൂര്‍ പ​ടി​ഞ്ഞാ​റ് പ​ള്ളി​യോ​ട​ത്തി​ന്‍റെ മ​ല​ര്‍​ത്ത​ല്‍ ക​ർ​മം നാ​ളെ രാ​വി​ലെ 7.45നും 8.45​നും മ​ധ്യേ​യു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ന്‍ മൂ​ല​വീ​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കും.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​സി. രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍, ഓ​മ​ന​ക്കു​ട്ട​ന്‍ നാ​യ​ര്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പാ​ര്‍​ഥസാ​ര​ഥി​പി​ള്ള, പ​ള്ളി​യോ​ട ശി​ല്‍​പ്പി​ക​ളാ​യ ച​ങ്ങം​ക​രി വേ​ണു ആ​ചാ​രി, മ​ക​ന്‍ വി​ഷ്ണു വേ​ണു ആ​ചാ​രി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

പൂ​വ​ത്തു​ര്‍ പ​ടി​ഞ്ഞാ​റ് പ​ഴ​യ പ​ള്ളി​യോ​ടം ഭോ​പ്പാ​ല്‍ നാ​ഷ​ണ​ല്‍ മ്യൂ​സി​യ​ത്തി​നു കൈ​മാ​റി​യ ശേ​ഷം 30 വ​ര്‍​ഷം മു​മ്പ് മ​റ്റൊ​രു പ​ള്ളി​യോ​ടം ക​ര​ക്കാ​ര്‍ നി​ർ​മി​ച്ചി​രു​ന്നു. ഈ ​പ​ള്ളി​യോ​ട​വും ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എ-​ബാ​ച്ചി​ല്‍ പു​തി​യ പ​ള്ളി​യോ​ടം നി​ർ​മി​ക്കാ​ന്‍ പൂ​വ​ത്തു​ര്‍ 571-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം തീ​രു​മാ​നി​ച്ച​ത്.

പ​ള്ളി​യോ​ട ശി​ല്പി ച​ങ്ങം​ക​രി വേ​ണു ആ​ചാ​രി​യു​ടെ​യും മ​ക​ന്‍ വി​ഷ്ണു വേ​ണു​ആ​ചാ​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 2023 ഡി​സം​ബ​ര്‍ 14ന് ​ഉ​ളി​കു​ത്തി നി​ർ​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പ​ഴ​യ പ​ള​ളി​യോ​ട​ത്തി​ന്‍റെ അ​തേ മാ​തൃ​ക​യി​ല്‍ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര മാ​ല​യി​ലെ "യു' ​ആ​ക്രൃ​തി​യി​ല്‍ പാ​ട്ടു​പ​ര​പ്പ് ശൈ​ലി​യി​ലാ​ണ് നി​ർ​മാ​ണം. നാ​ല്‍​പ്പ​ത്തേഴ് കോ​ല്‍ നീ​ള​മു​ള്ള പ​ള്ളി​യോ​ട​ത്തി​ന് 68 അം​ഗു​ലം വീതി 18 അ​ടി അ​മ​ര കി​ള​ര്‍​ച്ച​യും ഉ​ണ്ടെ​ന്ന് നി​ർ​മാ​ണ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഫോട്ടോ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പൂ​വ​ത്തൂ​ര്‍ പ​ടി​ഞ്ഞാ​റ് പ​ള്ളി​യോ​ട​ത്തി​ന്‍റെ മ​ല​ര്‍​ത്ത​ല്‍ ക​ർ​മ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ജോ​ലി​ക​ള്‍ ശി​ല്പി ച​ങ്ങം​ക​രി വേ​ണു ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.