ശു​ശ്രൂ​ഷ​ക​ർ മ​നു​ഷ്യ​രെ ദൈ​വ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്ക​ണം
Thursday, April 18, 2024 12:03 AM IST
മാ​ന്നാ​ർ: ആ​രാ​ധ​ന​യി​ലൂ​ടെ​യും ആ​ത്മീ​യ ജീ​വി​ത​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​രെ ദൈ​വ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും അ​ടു​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ ശു​ശ്രൂ​ഷ​ക​ർ ശ്ര​മി​ക്ക​ണ​മെ​ന്ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ ആ​ഹ്വാ​നം ചെ​യ്തു. ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ലി​ട​റി​യ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്യാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും സ്നേ​ഹ​വും എ​ല്ലാ​വ​രും നി​ല​നി​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ ശൂ​ശ്രൂ​ഷ​ക സം​ഘം പ​രി​ശീ​ല​ന ക്യാ​മ്പ് പ​രു​മ​ല സെ​മി​നാ​രി​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു 350 മ​ദ്ബ​ഹ ശു​ശ്രൂ​ഷ​ക​ർ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്നു. യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യക്ഷ​നാ​യി​രു​ന്നു. യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് വി​ഷ​യ​വ​ത​ര​ണം ന​ട​ത്തി . കെ.വി. പോ​ൾ റ​മ്പാ​ൻ, ഫാ. ​തോ​മ​സ് വ​ർഗീ​സ് അ​മ​യി​ൽ, റോ​ണി വ​ർ​ഗീ​സ്, അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, ഫാ. ​ജോ​സ് തോ​മ​സ്, റോ​യ് മാ​ത്യു മു​ത്തൂ​റ്റ്, ബി​ജു വി. ​പ​ന്ത​പ്ലാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.