പാ​ർ​വ​തി ഗോ​പ​കു​മാ​റി​ന് ആ​ദ​രം
Sunday, April 21, 2024 5:11 AM IST
അ​മ്പ​ല​പ്പു​ഴ: യുപിഎ​സ്‌സി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ പാ​ർ​വ​തി ഗോ​പ​കു​മാ​റി​ന് മ​രി​യാ​ധാ​മി​ൽ സ് നേ​ഹവി​രു​ന്നും ആ​ദ​ര​വും ഒ​രു​ക്കി ല​യ​ൺ​സ് ആ​ല​പ്പു​ഴ എ​ൻ ആ​ർഐ ​ക്ല്ബ്ബ്. പു​ന്ന​പ്ര പ​റ​വൂ​ർ മ​രി​യ​ധാ​മി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി അ​നു​ഭ​വി​ക്കു​ന്ന നൂ​റി​ല​ധി​കം അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പ​മാ​ണ് ചടങ്ങ് സംഘടിപ്പിച്ചത്.

ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം പാ​ർ​വ​തി​ക്ക് പു​ര​സ്‌​കാ​രം’ സ​മ്മാ​നി​ച്ചു. ജീ​വ​കാ​രു​ണ്യ സേ​വ​ന മേ​ഖ​ല​യി​ൽ നി​സ്തു​ല സം​ഭാ​വ​ന​ക​ൾ ന​ൽ​കി​വ​രു​ന്ന പ്ര​വാ​സി സം​രം​ഭ​ക​ൻ ആ​ല​പ്പു​ഴ മാ​ളി​ക മു​ക്ക് സ്വ​ദേ​ശി സി​ജു വി.ആ​ർ പാ​ർ​വ​തി ഗോ​പ​കു​മാ​റി​ൽനി​ന്നു "ല​യ​ൺ​സ് പ്ര​വാ​സി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

ഫാ. ​പ്ര​ശാ​ന്ത് ഐഎംഎ​സ് സ്നേ​ഹ​വി​രു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സാ, ല​യ​ൺ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി തോ​മ​സ്, ജ​ഗ​ൻ ഫി​ലി​പ്പോ​സ്, റോ​യ് പാ​ല​ത്ര, ജി. ​അ​നി​ൽ കു​മാ​ർ, ഗു​രു ദ​യാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.