ചേര്‍ത്തല: മനക്കോടം ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ 24 മുതല്‍ 28 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 6.30ന് കൊടിയേറ്റ്. വികാരി ഫാ. ഫ്രാന്‍സിസ് കൈതവളപ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യബലി-ഫാ. ജൂഡ് കൊണ്ടപ്പശേരി, ഫാ. സിജു സോളമന്. സന്ദേശം-ഫാ. പോള്‍ ജെ. അറയ്ക്കല്‍. തുടര്‍ന്ന് ലിറ്റനി, പരിശുദ്ധ കുര്ബാനായുടെ ആശീര്‍വാദം. 25ന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം ആറിന് ജപമാല, നൊവേന, ലിറ്റനി-ഫാ. മൈക്കിള്‍ ജോര്‍ജ് അരയന്‍പറമ്പില്‍, ഫാ. ലീനോസ് പണിക്കവീട്ടില്‍. സന്ദേശം-ഫാ. സൈറസ് തോമസ് കാട്ടുങ്കല്‍തയ്യില്‍. തുടര്‍ന്ന് ലിറ്റനി, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
26ന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം ആറിന് ജപമാല, നൊവേന, വാഴ്ച, ദിവ്യബലി-ഫാ. ബിപിന്‍ ജോര്‍ജ് തറേപ്പറമ്പില്‍, ഫാ. ബോണി റിബെയ്റോ. സന്ദേശം-ഫാ. ആന്റണി കുഴിവേലില്‍. തുടര്‍ന്ന് ലിറ്റനി, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 27ന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം ആറിന് ജപമാല, നൊവേന. 6.15ന് പരസ്യവണക്കത്തിനായി തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കും. 6.30ന് ദിവ്യബലി-ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍, ഫാ. യേശുദാസ് അറയ്ക്കല്‍. സന്ദേശം-ഫാ. ജോര്‍ജ് ഇരട്ടപ്പുളിക്കല്‍. തുടര്‍ന്ന് വേസ്പര, പ്രദക്ഷിണം, ലിറ്റനി, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 28ന് തിരുനാള്‍ദിനം.
രാവിലെ 6.30ന് ദിവ്യബലി-ഫാ. സൈമണ്‍ കുരിശിങ്കല്‍. വൈകുന്നേരം 3.30ന് ദിവ്യബലി-ഫാ. സെബാസ്റ്റ്യന്‍ നാലുകുളങ്ങര, ഫാ. തോമസ് രാജു. സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ ശാസ്താംപറമ്പില്‍. തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണം-ഫാ. തോമസ് രാജു. തുടര്‍ന്ന് ലിറ്റനി, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. രാത്രി എട്ടിന് രൂപം മേല്കയറ്റ്, കൊടിയിറക്ക്.