എ​ട​ത്വ തിരു​നാ​ള്‍: ടൗ​ണും പ​രി​സ​ര​വും ഇ​ട​വ​ക ജ​നം മാ​ലി​ന്യവി​മു​ക്ത​മാ​ക്കി
Wednesday, April 24, 2024 4:50 AM IST
എട​ത്വ: തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി എ​ട​ത്വ ടൗ​ണും പ​രി​സ​ര​വും മാ​ലി​ന്യവി​മു​ക്ത​മാ​ക്കി ഇ​ട​വ​ക ജ​നം. 27ന് ​കൊ​ടി​യേ​റു​ന്ന എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​ പ​ള്ളി തിരു​നാ​ളി​നു മു​ന്നോ​ടി​യാ​യി ഇ​ട​വ​ക​യി​ലെ ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി എ​ട​ത്വ ടൗ​ണും പ​രി​സ​ര​വും സ്‌​കൂ​ള്‍, കോ​ള​ജ് വ​ള​പ്പു​ക​ളും മാ​ലി​ന്യവി​മു​ക്ത​മാ​ക്കി.

തിരുനാളി​നുവ​രു​ന്ന ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട ആ​ഭ്യ​ന്ത​ര സൗ​ക​ര്യ​വും മി​ക​ച്ച അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രാ​ണ് എ​ട​ത്വ പ​ള്ളി മു​ത​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും റോ​ഡി​നി​രു​വ​ശ​ത്തെ​ പു​ല്‍​ക്കാടു​ക​ളും വെ​ട്ടി നീ​ക്കം ചെ​യ്ത​ത്.

സെ​ന്‍റ് അ​ലോ​ഷ്യ​സ്, സെ​ന്‍റ് മേ​രീ​സ്, ജോ​ര്‍​ജി​യ​ന്‍ സ്‌​കൂ​ള്‍, കോ​ള​ജ്, മാ​ര്‍​ക്ക​റ്റ്, ജം​ഗ്ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളും ന​ദീതീ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. തി​രു​നാ​ള്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​സിസ്റ്റന്‍റ് വി​കാ​രി​മാ​ര്‍, കൈ​ക്കാര​ന്മാ​രാ​യ ജ​യ്‌​സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍, ജയിം​സുകു​ട്ടി ക​ന്നേ​ല്‍ തോ​ട്ടു​ക​ട​വി​ല്‍, പി.​കെ. ഫ്രാ​ന്‍​സി​സ് ക​ണ്ട​ത്തി​പ്പറ​മ്പി​ല്‍പ​ത്തി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​നോ​യ് മാ​ത്യു ഒ​ല​ക്ക​പ്പാടി​ല്‍, സാ​നി​റ്റൈ​സേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ദി​ലീ​പ്‌​മോ​ന്‍ വ​ര്‍​ഗീ​സ്, കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സ്, പാ​രീ​ഷ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലീ​ന്‍ എ​ട​ത്വ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.