നി​യ​ന്ത്രി​ക്കാ​ൻ 3000ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ
Wednesday, April 24, 2024 4:51 AM IST
ആ​ല​പ്പു​ഴ: പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ഏ​ക​ദേ​ശം 3000ത്തിലധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി. ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ കേ​ന്ദ്ര സേ​ന​യു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ വാ​ഹ​നപ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തിവ​രു​ക​യാ​ണ്.

ഇ​ല​ക്ഷ​ൻ പ്ര​ഖ്യ​ാപി​ച്ച​തി​നു ശേ​ഷം ഇ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് വി​ഘാ​ത​മാ​കു​മെ​ന്ന് ക​ണ്ട​ത്തി​യ 1000 അ​ധി​കം പേ​ർ​ക്കെ​തി​രേ 107 സിആ​ർപിസി, കാ​പ്പ പ്ര​കാ​രം റി​പ്പോ​ർ​ട്ട് ന​ൽ​കി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ത്തു. 2500ൽ ​അ​ധി​കം വാ​റ​ന്‍റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് റെ​യി​ഡു​ക​ൾ ശ​ക്ത​മാ​ക്കി​യ​തി​ൽ 1250 അ​ബ്കാ​രി കേ​സു​ക​ളും 620 ല​ഹ​രിവി​രു​ദ്ധ കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 213 ലൈ​സ​ൻ​സ്ഡ് ആം​സി​ൽ ബാ​ങ്ക്, സ്‌​പോ​ർ​ട്സ് എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​കെ ബാ​ക്കി എ​ല്ലാ ആ​യു​ധ​ങ്ങ​ളും സ്റ്റേ​ഷ​നു​ക​ളി​ൽ അം​ഗി​കൃ​ത ആ​ർ​മ​റി​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.

ഇ​വി​എം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നു ബൂ​ത്തി​ലേ​ക്കും വോ​ട്ടിം​ഗ് ക​ഴി​ഞ്ഞു കൗ​ണ്ടിം​ഗ് സെ​ന്‍ററു​ക​ളി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ അ​ട​ക്ക​മു​ള്ള പോ​ളിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാവ​ശ്യ​മാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ഹ​ന​ക​ളു​ടെ​യും സു​ര​ക്ഷാ പ്ലാ​നു​ക​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് വൈ​കി​ട്ട് ആ​റുവ​രെ

ആ​ല​പ്പു​ഴ: ഇ​ന്ന് വൈ​കിട്ട് ആ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യപ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ആ​റുവ​രെ ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശം സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡ്രോ​ൺ ഉ​ൾ​പ്പെടെ​യു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.