മാ​വേ​ലി​ക്ക​ര മാ​റും: അ​രു​ൺ​കു​മാ​ർ
Wednesday, April 24, 2024 4:51 AM IST
ചെങ്ങ​ന്നൂ​ർ: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഒ​ന്ന​രമാ​സം നീ​ണ്ടുനി​ന്ന സ്വീ​ക​ര​ണ​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു സ​മാ​പ്തി​യാ​യി. ഇ​ന്ന​ലെ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.എ. അ​രു​ണ്‍​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണം പ​ത്ത​ന​പു​രം, കൊ​ട്ടാ​ര​ക്ക​ര, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​യി​രു​ന്നു. കേ​ന്ദ്രം ഇ​ട​പെ​ടേ​ണ്ട ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്നു. വി​ജ​യി​ച്ചാ​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് അ​രു​ൺ​കു​മാ​ർ പ​റ​ഞ്ഞു.