മ​ങ്കൊ​മ്പ്: പു​തു​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ജോ​ർ​ജ് ക​പ്പാം​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ ആ​റി​ന് സ​പ്ര, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ. 6.30ന് ​ബൈ​ബി​ൾ നാ​ട​കം.

നാ​ളെ രാ​വി​ലെ 6.30ന് ​സ​പ്ര, സു​റി​യാ​നി കു​ർ​ബാ​ന, 9.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 4.15ന് ​റം​ശാ, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട് ഷോ. ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 9.15ന് ​സ​പ്ര, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ, ഫാ.​ടോ​ണി മ​ണ​ക്ക​ളം, തി​രു​നാ​ൾ സ​ന്ദേ​ശം, ഫാ.​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.