മികച്ച വിജയത്തോടെ മൂവര്‍ സംഘത്തോടൊപ്പം ആറ് ജോഡി ഇരട്ടകള്‍
1549300
Saturday, May 10, 2025 12:15 AM IST
മാവേലിക്കര: മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ മൂവര്‍ സംഘത്തോടൊപ്പം ആറ് ജോഡി ഇരട്ടകള്‍
മൂവര്‍ സംഘമായ കായംകുളം നന്മ വീട്ടില്‍നിന്നു റോണി റജി, ടോണി റജി (ഇരുവര്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ്), ബോണി റജി (ഒന്‍പത് എ പ്ലസ്, ഒരു എ)
ഇരട്ടകളായ ഏവൂര്‍ സാകേതത്തില്‍ നിന്നു ഗൗരി മോഹന്‍ (നാല് എ പ്ലസ്, നാല് എ, ഒരു ബി പ്ലസ്, ഒരു സി പ്ലസ്), ഗൗതം മോഹന്‍ (ആറ് എ പ്ലസ്, രണ്ട് എ, ഒരു ബി പ്ലസ്, ഒരു ബി).
മുട്ടം സാരംഗത്തില്‍ നിന്നും എസ്. അഭിരാം (എല്ലാ വിഷയത്തിനും എ പ്ലസ്), എസ്. അഭിമന്യു (ഒന്‍പത് എ പ്ലസ്, ഒരു ബി പ്ലസ്).
കരിപ്പുഴ പനാറാത്തുനിന്ന് അനാമിക (നാല് എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ്, ഒരു ബി, ഒരു സി പ്ലസ്), അവന്തിക (മൂന്ന് എ പ്ലസ്, രണ്ട് എ, ഒരു ബി പ്ലസ്, മൂന്ന് ബി, ഒരു സി പ്ലസ്).
കണ്ണമംഗലം വഞ്ചിപ്പുര പടീറ്റതില്നിന്ന് എസ്. സരയു (മൂന്ന് എ പ്ലസ്, നാല് എ, ഒരു ബി പ്ലസ്, രണ്ട് സി പ്ലസ്), എസ്. സാഗര (രണ്ട് എ പ്ലസ്, ഒരു എ, നാല് ബി പ്ലസ്, ഒരു ബി, രണ്ട് സി പ്ലസ്).
കൊയ്പ്പള്ളി കാരാൺമ വേങ്ങാട്ട് പുത്തന്‍വീട്ടില്‍ ഐ. കൃഷ്ണേന്ദു, എസ്. രാജ് കൃഷ്ണ (ഇരുവര്‍ക്കും മുഴുവന്‍ വിഷയത്തിനും എ പ്ലസ്).
ചെട്ടികുളങ്ങര ഈരേഴ തെക്ക് ഉത്തമ ഭവനം സൂര്യ പ്രസാദ് (ഒരു എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ്, രണ്ട് ബി, മൂന്ന് സി പ്ലസ്), ദേവ പ്രസാദ് (രണ്ട് എ പ്ലസ്, ഒരു എ, മൂന്ന് ബി പ്ലസ്, മൂന്ന് ബി, ഒരു സി പ്ലസ്)