പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ പള്ളിയിൽ തിരുനാൾ
1549307
Saturday, May 10, 2025 12:15 AM IST
മങ്കൊമ്പ്: പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ പള്ളിയിൽ തിരുനാളിനു തുടക്കമായി. വികാരി ഫാ.ബിജു കണ്ണാടിപ്പാറ കൊടിയേറ്റി.
ഇന്നു രാവിലെ 6.45ന് സപ്ര, ആഘോഷമായ വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യകാരുണ്യ പ്രദക്ഷിണം, 6.30ന് പട്ടണപ്രദക്ഷിണം, ആകാശവിസ്മയം.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് സപ്ര, വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന: ഫാ.ജേക്കബ് നടുവിലേക്കളം, തിരുനാൾ സന്ദേശം: ഫാ.ജസ്റ്റിൻ ആലുങ്കൽ, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, ലേലം.