വിശ്വംഭരന്റെ മൃതദേഹം ഇനി വൈദ്യശാസ്ത്ര പഠനത്തിന്
1549305
Saturday, May 10, 2025 12:15 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ വണ്ടാനം മണലയിൽ വീട്ടിൽ കെ. വിശ്വംഭര(81)ന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകി. ആലപ്പുഴ ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറും യുക്തിവാദിസംഘം പ്രവർത്തകനും വണ്ടാനം എസ്എൻഡിപി ശാഖ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ഉഷ (മെഡിക്കൽ കോളജ്, തൃശൂർ), ഷിബി (അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ), ബാബു(മസ്കറ്റ്). മരുമക്കൾ: വി പി പ്രകാശ്, ടി ജി ചന്ദ്രപ്രകാശ്, സന്ധ്യ.