നിയമനങ്ങൾ ഉടൻ നടത്തും
1298396
Monday, May 29, 2023 11:27 PM IST
എരുമേലി: അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിലേക്കുള്ള ക്ലാർക്ക് നിയമനം ഹൈക്കോടതിയിലെ കേസിന്റെ തീർപ്പിന് വിധേയമായി നടത്തുമെന്നും മറ്റ് നിയമനങ്ങൾ ഉടനെ നടത്തുമെന്നും എരുമേലി പഞ്ചായത്ത് ഭരണസമിതി. സൈറൺ ഓപ്പറേറ്റർ, ആംബുലൻസ് ഡ്രൈവർ, റിസോഴ്സ് പേഴ്സൺ എന്നീ നിയമനങ്ങളാണ് ഉടനെ നടത്തുക. ക്ലാർക്ക് നിയമനം താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, ഇത് മറ്റ് നിയമനങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമായതിനാലാണ് മറ്റ് നിയമന നടപടികൾക്ക് തീരുമാനിച്ചതെന്ന് ഭരണസമിതി പറയുന്നു. ക്ലാർക്ക്, സൈറൺ ഓപ്പറേറ്റർ, ആംബുലൻസ് ഡ്രൈവർ, റിസോഴ്സ് പേഴ്സൺ എന്നീ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്.
എന്നാൽ, നിലവിൽ ക്ലാർക്ക് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട യുവതി ഹൈക്കോടതിയെ സമീപിക്കുകയും ക്ലാർക്ക് നിയമനം തടഞ്ഞ് കോടതി ഉത്തരവിടുകയുമായിരുന്നു. അടുത്ത ദിവസം പരീക്ഷ നടത്തി മറ്റ് നിയമനങ്ങൾ നടകുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അറിയിച്ചു.