റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു
1299760
Sunday, June 4, 2023 6:02 AM IST
കാഞ്ഞിരപ്പള്ളി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചോറ്റി മൈത്രിനഗറിൽ ആനി തോട്ടിപറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്. ചോറ്റി പാലാമ്പടം എൽപി സ്കൂളിന് എതിർവശത്തായി പാതയോരത്ത് സുഗന്ധദ്രവ്യങ്ങൾ വിൽപ്പന നടത്തുന്ന ഇവർ കടയിൽനിന്നു വീട്ടിലേക്ക് പോകാനായി റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശനിയാഴ്ച രാത്രി 8.20 ഓടു കൂടിയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഞായറാഴ്ച നടക്കും. മക്കൾ: അൽഫിയ, അജ്മൽ (ബഹറിൻ). മരുമക്കൾ: നൗഫൽ, ബദരിയ്യ.