ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി മലിനജല ശുദ്ധീകരണപ്ലാന്റിന് സ്ഥലം ലഭിച്ചു
1336775
Tuesday, September 19, 2023 10:32 PM IST
ഉഴവൂർ: ഡോ. കെ.ആർ. നാരായണൻ ആശുപത്രിയിൽ മലിനജലം വീണ്ടും ഉപയോഗിക്കാൻ കഴിയുംവിധം ശുദ്ധീകരിക്കുന്ന പ്ലാന്റിന് സ്ഥലം ലഭ്യമാക്കി പഞ്ചായത്ത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണാധികാരത്തിലുള്ള ആശുപത്രിയിൽ പഞ്ചായത്തിന്റെ ഇടപെടൽ വിജയിച്ചു. സ്പെഷാലിറ്റി ആശപത്രിയെന്ന നിലയിൽ നല്ല അളവിൽ വെള്ളത്തിന്റെ ഉപയോഗം ആശുപത്രിയിലുണ്ട്. അടുത്തനാളിൽ ഡയാലിസിസ് ആരംഭിച്ചതോടെ കൂടുതൽ ഉപയോഗവും ഉണ്ടായിട്ടുണ്ട്.
മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും സ്ഥലം ലഭിക്കാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശ്രമങ്ങളിൽ ചക്കിട്ടമാക്കീൽ ആശിഷ് സ്റ്റീഫൻ ഒരു സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ ആധാരം ഏറ്റുവാങ്ങി.