ക്ഷേത്രത്തിലെ മോഷണം; ഒരാൾ അറസ്റ്റിൽ
1336913
Wednesday, September 20, 2023 6:16 AM IST
കറുകച്ചാൽ: ഗുരുദേവ ക്ഷേത്രത്തിൽ മോഷണം സംബന്ധിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചമ്പക്കര 1161-ാം നമ്പർ ഗുരുദേവക്ഷേത്രത്തിൽ നിന്നും വിളക്കും ഓട്ടുപാത്രങ്ങളും പണവും മോഷ്ടിച്ച കേസിലാണ്അറസ്റ്റ്.
കറുകച്ചാൽ അഞ്ചാനി കോളനിയിൽ എ.ടി. മനോജ് (53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന നിലവിളക്കും പൂജാ പാത്രങ്ങളുമടക്കം മോഷണം പോയിരുന്നു.
ശാഖാ ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞദിവസം കീഴ്വായ്പൂരിലെ കള്ളുഷാപ്പിൽ മോഷണം നടത്തിയതും മനോജാണെന്ന് തിരിച്ചറിഞ്ഞു. ഇയാളിൽനിന്നു തൊണ്ടിമുതലുകൾ കണ്ടെടുത്തു. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുന്പും മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മനോജിനെ കോടതിയിൽ ഹാജരാക്കി.