മോഷണം പോയതായി പരാതി
1336921
Wednesday, September 20, 2023 6:27 AM IST
കടുത്തുരുത്തി: ശാരീരിക ന്യൂനതകളുള്ളയാളുടെ കടയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 50,000ത്തോളം രൂപ മോഷണം പോയതായി പരാതി. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഗവണ്മെന്റ് സ്കൂളിനുസമീപം കട നടത്തുന്ന കല്ലറ സ്വദേശി രമേശന്റെ പണമാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ചു രമേശന് പറയുന്നത്: തലേദിവസം ചിട്ടി പിടിച്ച പണമുള്‍പ്പെടെ 50,000ത്തോളം രൂപയാണ് ബാഗിലുണ്ടായിരുന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോള്‍ പണമടങ്ങിയ ബാഗ് കടയില്‍ വച്ചു. പിന്നീട് വൈകുന്നേരം കട അടയ്ക്കാറായപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.