അഭിമാനമായ് അബീന
1336925
Wednesday, September 20, 2023 6:27 AM IST
പാമ്പാടി: അബീന അന്ന ബിജു കരാട്ടെയിൽ സിൽവർ മെഡൽ നേടി കേരളത്തിനും നാടിനും കോത്തല എൻഎസ്എസ് സ്കൂളിനും അഭിമാനമായി. കരാട്ടെ ഇന്ത്യ ഓർഗനൈസേഷൻ സംഘടിപ്പിച്ച ആറ് സംസ്ഥാനങ്ങളിലെ 1500 താരങ്ങൾ പങ്കെടുത്ത സൗത്ത് ഇന്ത്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് കേരള ടീമിനുവേണ്ടി അബീന അന്ന ബിജു സിൽവർ മെഡൽ നേടിയത്.
പോരാളൂർ ചക്കാലകുഴിയിൽ പൊയ്യക്കര ബിജുവിന്റെയും അന്നമ്മയുടെയും മകളാണ്. കോട്ടയം സെയ്യുക്കായ് കരാട്ടെ അക്കാഡമിയുടെ രതീഷ്, സോണിയ എന്നിവരുടെ മികച്ച പരിശീലനത്തിലാണ് അബിന മെഡൽ കരസ്ഥമാക്കിയത്.