നവജീവന്‍ നട്ടു വളര്‍ത്തിയ പഴവര്‍ഗ തൈകള്‍ കായ്ച്ചു
1336926
Wednesday, September 20, 2023 6:27 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാർഡ് പരിസരത്ത് നവജീവന്‍ നട്ടുവളര്‍ത്തുന്ന വിവിധതരം പഴ വര്ഗതൈകള് കായ്ച്ചു തുടങ്ങി. 2004ല്‍ വിവിധ സീനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലീന്‍ ആൻഡ് ക്ലീന്‍ പദ്ധതിയുടെ പേരിലാണ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് മുന്‍കൈയ്യെടുത്ത് ഫല വര്‍ഗ തൈകള്‍ നട്ടു തുടങ്ങിയത്.
പേര, വിവിധതരം മാവിന് തൈകള്‍, റംമ്പൂട്ടാന്, ചാമ്പ, പ്ലാവ് തുടങ്ങിയവയുടെ ബഡ്ഢ് ചെയ്ത തൈകള്‍ മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, സമീപത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ എന്നിവിടങ്ങളിൽ നട്ടുപരിപാലിച്ചു വരികയായിരുന്നു. ഇവയാണ് കായ്ഫലങ്ങള്‍ നൽകിത്തുടങ്ങിയത്. ഗൈനക്കോളജി വാർഡ് പരിസരത്ത് കായ്ച്ച വിവിധതരം ഫലവർഗങ്ങള്‍ കാണുന്നതിനു വകുപ്പ് മേധാവി ഡോ. ബീനാകുമാരിയും നവജീവന്‍ ട്രസ്റ്റി പി.യു. തോമസും ഇന്നലെ സ്ഥലത്തെത്തി.