ഇനി അവര്‍ മുന്നിലേക്ക്...
1336935
Wednesday, September 20, 2023 6:39 AM IST
കോട്ടയം: വനിതാ സംവരണബില്‍ പാസായാല്‍ സംസ്ഥാനത്ത് ഏഴ് ലോക്സഭാ സീറ്റുകളിലും 47 നിയമസഭാസീറ്റുകളിലും വനിതകള്‍ ജനപ്രതിനിധികളാകും. ത്രിതല പഞ്ചായത്തുകളിലേതുപോലെ വനിതകള്‍ക്കു മത്സരിക്കാനും ജനപ്രതിനിധികളാകാനും അവസരമേറും.
സംവരണ ബില്‍ വരുന്നതിനു മുന്‍പ് ജില്ലയിലും സമീപജില്ലകളിലും മത്സരിച്ച വനിതകളുടെ എണ്ണം പരിമിതമാണ്. ലോക് സഭയിലേക്ക് വീണാ ജോര്‍ജ് (എല്‍ഡിഎഫ്, പത്തനംതിട്ട), ജയലക്ഷ്മി (എല്‍ഡിഎഫ്, കോട്ടയം), സി.എസ്. സുജാത (എല്‍ഡിഎഫ്, മാവേലിക്കര), ഷാനിമോള്‍ ഉസ്മാന് (യുഡിഎഫ്, ആലപ്പുഴ), എം.സി. ജോസഫൈന് (എല്‍ഡിഎഫ്, ഇടുക്കി) തുടങ്ങിയവര്‍ ലോക്സഭാ സ്ഥാനാര്‍ഥികളായിട്ടുണ്ട്. നിയമസഭയിലേക്ക് മേഴ്സി രവി (യുഡിഎഫ്, കോട്ടയം), റോസമ്മ ചാക്കോ (യുഡിഎഫ് ഇടുക്കി), സി.കെ. ആശ (എല്‍ഡിഎഫ്, വൈക്കം), സുജ സൂസന് ജോര്‍ജ് (എല്‍ഡിഎഫ്, പുതുപ്പള്ളി), ഇം.എം. ബിജിമോള്‍ (എല്‍ഡിഎഫ്, പീരുമേട്) തുടങ്ങിയവരും മത്സരിച്ചു.