സ്പെഷല്‍ ഡ്രൈവ്: 246 പേര്‍ക്കെതിരേ നടപടി
1337331
Friday, September 22, 2023 12:38 AM IST
കോട്ടയം: ജില്ലയില്‍ വാറണ്ട് കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷല്‍ ഡ്രൈവ് നടത്തി.
ചെറുതും വലുതുമായ വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ കോടതി ഉത്തരവ് ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 243 പേരെ പിടികൂടുകയും ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.