കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം
1337784
Saturday, September 23, 2023 10:37 PM IST
കോട്ടയം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി. സുരേഷ്കുമാര്‍ പതാക ഉയര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു. വനിതാ സമ്മേളനം ഔട്ട് ലുക്ക് മാഗസിന് സീനിയര്‍ എഡിറ്റര്‍ കെ.കെ. ഷാഹിൻ ഉദ്ഘാടനം ചെയ്തു.
കെ.പി. ബീന അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഹരികുമാർ, ട്രഷറര്‍ എച്ച്. മധു എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ ഒമ്പതിനു പ്രതിനിധിസമ്മേളനം വൈദ്യുതിമന്ത്രി കെ. കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു നടക്കുന്ന ഊര്ജസമ്മേളനത്തില് മുന്‍ വൈദ്യുതിമന്ത്രി എം.എം. മണി എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. തിരുനക്കര മൈതാനിയില്‍ ആരംഭിച്ച ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ഇന്നും തുടരും.