കാറിടിച്ച് വിദ്യാർഥിനിക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു
1337878
Saturday, September 23, 2023 11:55 PM IST
കുമരകം: അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് വിദ്യാർഥിനിക്കും വീട്ടമ്മയ്ക്കും പരിക്ക്. മദ്യലഹരിയിൽ വാഹനമോടിച്ച പാലാ തിടനാട് സ്വദേശി നിരപ്പേൽ സന്തോഷി (42) നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. ചേർത്തല ഭാഗത്തുനിന്നും വന്ന കെ.എൽ 35. ജെ 9550 സ്വിഫ്റ്റ് കാറാണ് അപകടം ഉണ്ടാക്കിയത്. ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി കുമരകം ഇലഞ്ഞിപ്പറന്പിൽ കൃഷ്ണപ്രിയ (17)യ്ക്കും വയോധികയ്ക്കുമാണ് പരിക്കേറ്റത്. കക്കോത്താേട്ടം ഷാപ്പിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വച്ചാണ് വിദ്യാർഥിനിയെ ഇടിച്ചത്.
നിർത്താതെ മുന്നോട്ടു പാഞ്ഞ കാർ ചന്തക്കവലയിൽ വച്ചാണ് വീട്ടമ്മയെ ഇടിച്ചത് പാലം നിർമാണം നടക്കുന്നതിനാൽ വഴിതെറ്റി കാർ ഓടിച്ചതാണ് കാർ തടഞ്ഞിടാൻ നാട്ടുകാർക്കു സഹായകമായത്.
അപകടത്തിൽ വിദ്യാർഥിനിയുടെ കൈയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിൽ കേസെടുത്തതായി ചെയ്തതായി കുമരകം പോലീസ് പറഞ്ഞു.