ചെറുധാന്യങ്ങളുടെ പ്രാധാന്യം; ദേശീയ സെമിനാറിനു രജിസ്റ്റര്‍ ചെയ്യാം
1338528
Tuesday, September 26, 2023 11:41 PM IST
കോട്ടയം: ഭക്ഷ്യസുരക്ഷ, പോഷണം, സുസ്ഥിര കൃഷി എന്നിവയില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം സംബന്ധിച്ച ദേശീയ സെമിനാര്‍ ഒക്ടോബര്‍ 12ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടക്കും.
എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫുഡ് സയന്‍സും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
കോയമ്പത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി വിഭാഗം മേധാവി ഡോ. എസ്. കാര്ത്തികേയന്, ഇതേ കേന്ദ്രത്തിലെ ഡോ. പി. ഗീത, ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നോഡല്‍ ഓഫീസര്‍ ഡോ. ജെ.ബി. ദിവ്യ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
സെമിനാറില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ ആറു വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9497322670, 9567527657. ഇ മെയില്‍- [email protected]