സുവര്‍ണ ജൂബിലി നിറവില്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ്; ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം 29ന്
1338725
Wednesday, September 27, 2023 2:58 AM IST
കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം 29നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും. കോട്ടയം സിഎംഎസ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, പി.എം. മാത്യു, ജെസി ഷാജന്, നഗരസഭാംഗങ്ങളായ ഷൈനി ഫിലിപ്പ്, ഡോ. പി.ആര്. സോന, സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ജോഷ്വാ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. മിനി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എ. സൗദ, സിഎംഎസ് കോളജ് വിമന്‍സ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ഡോ. സുമി മേരി തോമസ് എന്നിവര്‍ പങ്കെടുക്കും.
ഷീ കാമ്പയിന് എന്ന പേരില്‍ വനിതകളെ ലക്ഷ്യമിട്ട് തൈറോയ്ഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക്, മെന്‍സ്ട്രല്‍ ഹെല്‍ത്ത് തുടങ്ങിയവയെ പറ്റിയുള്ള ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.