ബസേലിയസ് കോളജിനു പൂര്‍വവിദ്യാര്‍ഥികളുടെ ഗുരുദക്ഷിണ: ഡിജിറ്റല്‍ തിയറ്റര്‍
1338731
Wednesday, September 27, 2023 3:02 AM IST
കോട്ടയം: ബസേലിയസ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ചു പൂര്‍വ വിദ്യാര്‍ഥി സംഘടന വി ബസേലിയന് നിര്‍മിച്ചു നല്കുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷനല്‍ തിയറ്ററിന്റെ കൂദാശ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഇന്നു രാവിലെ ഒന്‍പതിന് നിര്‍വഹിക്കും.
60 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബസേലിയസ് കോളജിനു പൂര്‍വവിദ്യാര്‍ഥികളുടെ ഗുരുദക്ഷിണയാണ് തിയറ്റര്‍.
ആധുനിക സൗകര്യങ്ങളോടെയുള്ള ഡിജിറ്റല്‍ തിയറ്റര്‍ പഠനത്തിനൊപ്പം വിനോദത്തിനും ഉപയോഗിക്കാവുന്ന രീതിയില്‍ 25 ലക്ഷം രൂപ മുടക്കി കോളജിനകത്താണു നിര്‍മിച്ചിരിക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസും തിയറ്റര്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.യു. ജോണും പറഞ്ഞു.
ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം 4.30 നു നടക്കുന്ന വി ബസേലിയന് സംഗമത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിക്കും.