ഇഡി എ.സി. മൊയ്തീനെ ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകർക്കാൻ: പ്രഫ.ജെ. മേഴ്സിക്കുട്ടിയമ്മ
1338989
Thursday, September 28, 2023 2:47 AM IST
വൈക്കം: എ.സി. മൊയ്തീന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് അകത്താക്കി സിപിഎമ്മിനെ തകർക്കുകയെന്ന ലക്ഷ്യവുമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇഡി അന്വേഷണം നടന്നു വരുന്നതെന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് പ്രഫ.ജെ. മേഴ്സിക്കുട്ടിയമ്മ.
കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു ) സംസ്ഥാന വാഹന പ്രചരണ ജാഥ വൈക്കത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. കയർ വർക്കേഴ്സ് സെന്റർ സിഐടിയു ജനറൽ സെക്രട്ടറി കെ.കെ. ഗണേശൻ ജാഥാ ക്യാപ്റ്റനും എൻ. സായികുമാർ വൈസ് ക്യാപ്റ്റനും എൻ.ആർ. ബാബുരാജ് ജാഥാ മാനേജരുമാണ്.
ആർ. നാസർ, സി.ബി. ചന്ദ്രബാബു, എ.വി. റസൽ, ടി.ആർ. രഘുനാഥൻ, പി.കെ. ഹരികുമാർ, റജി സഖറിയ, കെ. പ്രസാദ്, ടി.കെ. ദേവകുമാർ, കെ. കരുണാകരൻ, കെ.പി. കുറുപ്പ്, വി.എസ്. മണി, അഞ്ചുതെങ്ങ് സുരേന്ദ്രൻ , സുരേശ്വരിഘോഷ്, സുലേഖ, മങ്ങന്തറ ദേവൻ, കെ. അരുണൻ, കെ. ശെൽവരാജ് തുടങ്ങിയർ സംബന്ധിച്ചു.