റോഡുകള്‍ തകര്‍ന്നു
1339027
Thursday, September 28, 2023 10:57 PM IST
ചേര്‍പ്പുങ്കല്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയും പാലാ-കോഴാ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചേര്‍പ്പുങ്കല്‍-ആണ്ടൂര്‍ റോഡും കിഴക്കേ മാറിടം-പാളയം പ്രദേശങ്ങളെ പഞ്ചായത്ത് ആസ്ഥാനമായ കടപ്ലാമറ്റവുമായി ബന്ധിപ്പിക്കുന്ന പാളയം-കടപ്ലാമറ്റം റോഡും തകര്‍ന്നു. നെടുമ്പാശേരി യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്ന ചേര്‍പ്പുങ്കല്‍-ആണ്ടൂര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യണമെന്ന് ആവശ്യം അധികാരികള്‍ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
രണ്ടുമാസം മുമ്പ് ഈ രണ്ട് റോഡുകളിലും നടത്തിയ കുഴിയടയ്ക്കല്‍ യാതൊരു പ്രയോജനവും ചെയ്തില്ലെന്നും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.
റോഡുകള്‍ എത്രയും വേഗം റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം കിഴക്കേ മാറിടം വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.