നവീകരിച്ച കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം
1339205
Friday, September 29, 2023 2:50 AM IST
കോട്ടയം: പതിനായിരം പുസ്തകങ്ങളോടെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. സുരേഷ് കുറുപ്പ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. ജയകുമാര്‍, മാനേജിംഗ് കമ്മിറ്റിയംഗമായ റബേക്ക ബേബി ഐപ്പ്, പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി.വി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.