ഗാന്ധിജയന്തി ദിനാചരണം നടത്തി
1339964
Tuesday, October 3, 2023 10:53 PM IST
പാലാ: ഗാന്ധിജിയെ പോലെയുള്ള മഹത്തുക്കളുടെ നന്മകള് അനുസ്മരിക്കപ്പെടുന്നിടത്തോളം കാലം ഈ ഭൂമിയില്‍ നന്മയുടെ ഉറവകള്‍ വറ്റുകയില്ലെന്ന് കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ടീച്ചേഴ്സ് ഗില്‍ഡ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തോടനുബന്ധിച്ച് അധ്യാപകര്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോര്‍പ്പറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍ , പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡന്റ് ജോബി കുളത്തറ എന്നിവര്‍ പ്രസംഗിച്ചു.
പാലാ: മീനച്ചില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടമറ്റം ജഗ്ഷനില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. പി.ജെ. ജോണി പാമ്പ്ളാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. ചെറിയാന് അധ്യക്ഷത വഹിച്ചു.
പാലാ: ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പ് മുതല്‍ കുരിശുപള്ളി ജംഗ്ഷന് വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം ഷാജു വി തുരുത്തന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. സെന്റ് തോമസ് ബിഎഡ് കോളജിലെ എന്‍എസ്എസ് യൂണിറ്റ്, നഗരസഭയിലെ ആരോഗ്യ വിഭാഗം, ഹരിത കര്‍മ സേന, ശുചീകരണ തൊഴിലാളികള്‍, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍, കെഎസ്ഡബ്ല്യൂ എംപി എൻജിനിയര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ശുചീകരണത്തിന് ശേഷം കുരിശുപള്ളി ജംഗ്ഷനില്‍ നിന്നു നഗരസഭ കാര്യാലയത്തിലേക്ക് റാലിയും സംഘടിപ്പിച്ചു.
പാലാ: കോണ്‍ഗ്രസ് വിചാര്‍ വിഭാഗ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ജില്ലാ വൈസ് ചെയര്മാന് ഷിജി ഇലവുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ അനില്‍ മാധവപ്പള്ളി, ബിനോ ചൂരനോലി, ഷോജി ഗോപി, ഷാജി ഇല്ലിമൂട്ടില്‍, പി.എ. മത്തായി, ചെറിയാന് അല്ലോപ്പള്ളി, ജോഷി നെല്ലിക്കുന്നേല്‍, രാജേഷ് കാരക്കാട്ട്, ബൈജു പി.ജെ., ബെന്നി നെല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കരൂര്‍: കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് അനുസ്മരണ സന്ദേശം നല്കി. പ്രഫ. സതീശ് ചൊള്ളാനി, ലിസമ്മ ടോമി, ടോമി പാറയില്‍, ജോയി തലച്ചിറ, ചാക്കോ കളപ്പുരയ്ക്കല്‍, ജോയി മഠം, ബാബു കുഴിവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പാലാ നഗരസഭയില്‍ ശുചീകരണ യജ്ഞം നടത്തി. നഗരസഭാ ശുചീകരണ വിഭാഗവും സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്‍എസ്എസ് വിഭാഗവും സംയുക്തമായിട്ടാണ് ശുചീകരണം നടത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ഷാജു വി. തുരുത്തന്, സാവിയോ കാവുകാട്ട്, ബിജി ജോജോ, ലീന സണ്ണി, ആന്റോ ജോസ് പടിഞ്ഞാറേക്കര, തോമസ് പീറ്റര്‍, ജോസ് ജെ. ചീരാന്‍കുഴി, ബൈജു കൊല്ലംപറമ്പില്‍, ലിസി കുട്ടി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശുചീകരണ യജ്ഞത്തില്‍ നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സെന്റ് തോമസ് ട്രെയിനിംഗ് കോളജ് എന്‍എസ്എസ് വിഭാഗം വിദ്യാര്‍ഥികള്‍, സാംസ്കാരിക നേതാക്കന്മാര്, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിനു പൗലോസ് രഞ്ജിത്ത്, ജെഫിസ്, എന്‍എസ്എസ് പ്രോഗ്രാം കോഓർഡിനേറ്റര്‍ ഡോ. അലക്സ് ജോര്‍ജ്, നഗരസഭ മുന്‍ ഉദ്യോഗസ്ഥരായ രവി പാലാ, ബിജോയ് മണര്‍കാട്ട്, നഗരസഭാ ശുചിത്വമിഷന് ഡോ. ഗീതാദേവി, ശ്രുതി, ജോയി കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
തലപ്പലം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തലപ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാശനാൽ ടൗൺ ശുചീകരിച്ചു. ശുചീകരണ പരിപാടികൾക്ക് പ്രസിഡന്റ് അനുപമ വിശ്വനാഥ് നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലാളികൾ, ഹരിത കർമസേന അംഗം ഉമ വിജയൻ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാര വ്യവസായികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഈരാറ്റുപേട്ട: ഗാന്ധി ജയന്തി ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസും വാകേഴ്സ് ക്ലബ്ബ് അംഗങ്ങളും ജനസമിതിയും സംയുക്തമായി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കി. പോലീസ് സബ് ഇൻസ്പെക്ടർ വി.വി. വിഷ്ണു ഉദ്ഘാടനം ചെയ്തു. എഎസ്ഐ ബിനോയ് ജോസഫ്, വി.എം. അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജോഷി താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.